ഡൽഹി: ഇന്ത്യയെ ഞെട്ടിക്കുമെന്ന് ഹിൻഡൻ ബർഗ് പോസ്റ്റിങ്ങ്. ഇന്ത്യയെ കുറിച്ചുള്ള വലിയൊരു വിവരം ഉടൻ പുറത്തുവിടുമെന്നാണ് ഹിൻഡൻ ബർഗ് ശനിയാഴ്ച രാവിലെ അവരുടെ x (എക്‌സ്) ൽ മുന്നറിയിപ്പ് നൽകിയത്. ഷോർട്സെല്ലിങ് സ്ഥാപനമായ ഹിൻഡൻ ബർഗ്കുറിച്ചത് ഇങ്ങനെ - Something big soon India. രാവിലെ 5.34ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
അദാനിയുടെ ഓഹരി സൂചിക ഇടിഞ്ഞത് തെളിവ് സഹിതം പുറത്തു വിട്ടാണ് ഹിൻഡൻ ബർഗ് ഏതാനും മാസം മുൻപ് ലോക വിപണിയെ ഞെട്ടിച്ചത്.
എന്നാൽ ഇനിഏത് സ്ഥാപനത്തെ കുറിച്ചാണെന്നോ, മറ്റുള്ള വിവരങ്ങളെ കുറിച്ചോ സൂചനകളൊന്നും നൽകിയിട്ടില്ല.
2023 ലാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങൾ പുറത്തുവിട്ടത്. ഇത് രാജ്യത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികൾക്കുണ്ടായത്. ഓഹരികൾ പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വർദ്ധിപ്പിക്കുന്നത് എന്നും അതുവഴി കൂടുതൽ വായ്‌പകൾ സംഘടിപ്പിക്കുന്നു എന്നുമായിരുന്നു ഹിൻഡൻബർഗ് 2023ൽ പുറത്തുവിട്ട റിപ്പോർട്ട്.
പിന്നാലെ രാജ്യത്തെ വ്യവസായ മേഖലയാകെ ഇളകിമറിയുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ സെബിയടക്കമുള്ള ഏജൻസികൾ റിപ്പോർട്ട് നൽകുകയും പ്രതികരിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
രാജ്യത്തെയാകെ ഇളക്കിമറിച്ച ആ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ഇപ്പോൾ ഹിൻഡൻബർഗ് ഇന്ത്യയെ പരാമർശിച്ച് വീണ്ടും ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഏത് കമ്പനിക്കെതിരെയാണെന്നോ മറ്റോ ഉള്ള വിവരങ്ങൾ ഇതുവരെയുള്ള സൂചനകളിൽ നിന്ന് വ്യക്തമല്ല. എങ്കിലും രാജ്യത്തെയാകെ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയായിരിക്കും പുറത്തുവിടുക എന്നാണ് ഇപ്പോൾ നൽകിയ സൂചനയിൽ നിന്ന് വ്യക്തമാകുന്നത്.
Hindenburgh that India will be shocked. The central nervous system began to shake